Post Category
ഖരമാലിന്യ സംസ്കരണം; പരിശീലന പരിപാടി സംഘടിപ്പിച്ചു
ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ക്ക് ഖരമാലിന്യ സംസ്കരണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ലു.എം.പി ജില്ലാ ഡെപ്യൂട്ടി കോഓഡിനേറ്റര്‍ ഷബ്ന, ജില്ലാ ശുചിത്വ മിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന് ജെയിംസ് വര്‍ഗീസ്, കെ.എസ്.ഡബ്ലു.എം.പി കൊല്ലം കോര്പ്പറേഷന് എന്‍ജിനീയര്‍ അപ്പു മോഹന്‍, ജില്ലാ ശുചിത്വ മിഷനിലെ ജൂഹിന, സുമിന എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ് നന്ദി പറഞ്ഞു.
date
- Log in to post comments