മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പുന്നപ്ര-ആലപ്പുഴ, തൃത്താല-പാലക്കാട്, മരുതോങ്കര-കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേള്‍സ്), ആലുവ-എറണാകുളം, വടക്കാഞ്ചേരി- തൃശൂര്‍, ചേലക്കര-തൃശൂര്‍, കുഴല്‍മന്ദം-പാലക്കാട്, വെള്ളച്ചാല്‍-കാസര്‍കോഡ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ (ബോയ്സ്) സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് പ്രവേശത്തിന് അപേക്ഷിക്കാം. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപ യില്‍ കവിയരുത്. അപേക്ഷ, ജാതി, വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം ഫെബ്രുവരി 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും വിവരങ്ങള്‍ക്കും ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2794996.
- Log in to post comments