Skip to main content

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്

ഫെബ്രുവരി 8ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹി‌ക്കും 

 

 

കളമശ്ശേരി നഗരസഭയിലെ ഡംബിങ് യാർഡിലെ മാലിന്യങ്ങൾ ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ പ്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാവും.

 

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ സാങ്കേതിക പിന്തുണയോടെ ലോകബാങ്കിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

 

ഡംബിങ് യാർഡിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും. കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ, ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ ജമാൽ മണക്കാടൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ സൽമ അബുബക്കർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പീറ്റർ, ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹെന്നി ബേബി, ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ നിഷാദ്, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു മനോജ് മണി, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സുബൈർ, കൗൺസിലർമാരായ നെഷീദ സലാം, ടി.എ. അസൈനാർ, ഷാജഹാൻ കടപ്പിള്ളി, പ്രമോദ് കുമാർ, കെ കെ ശശി, ബഷീർ അയ്യംബ്രാത്ത്, മിനി കരീം, ഹാജറ ഉസ്‌മാൻ, നഗരസഭാ സെക്രട്ടറി സി അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

date