Skip to main content

ട്രയല്‍സ്  10 ന് കൊട്ടാരക്കരയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

  തിരുവനന്തപുരം വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു.  5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട കായിക താരങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നത്. അത്‌ലറ്റിക്‌സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്‌സ്, ഫുട്ബാള്‍   ഇനങ്ങളിലാണ് പരിശീലനം.    
 ഫെബ്രുവരി 8 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലും 10 ന് കൊല്ലം കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും 11 ന് തിരുവനന്തപുരത്ത് വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിലും രാവിലെ 8 മുതല്‍ ട്രയല്‍സ് നടത്തും.
ദേശീയ  സംസ്ഥാന  ജില്ലാതല വിജയികള്‍ക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്‍കും.   വിവരങ്ങള്‍ക്ക് അതത് ജില്ലാ ബ്ലോക്ക് പട്ടിക വിഭാഗം ഓഫീസുകളിലോ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരെയോ    വെള്ളായണി എം.ആര്‍.എസ്. സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ - 7356075313,  9744786578
 
 

date