Post Category
അറിയിപ്പ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഓഗസ്റ്റ് ഏഴ് വരെ അംശാദായ കുടിശ്ശിക അടക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. അംഗങ്ങള്‍ക്ക് പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നാളിതുവരെയുളള കുടിശ്ശിക അടയ്ക്കാം. 24 മാസത്തിലധികം അംശാദായ അടവില്‍ കുടിശ്ശിക വരുത്തി അംഗത്വം മുടങ്ങിക്കിടക്കുന്നവര്‍ക്ക് അംഗത്വ പുനഃസ്ഥാപന അപേക്ഷ നല്‍കാതെ തന്നെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തി കുടിശ്ശിക അടയ്ക്കാം. ഫോണ്‍ 04742749847.
date
- Log in to post comments