Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ രജിസ്ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത രേഖകള്‍ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം.

date