തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
ഫെബ്രുവരി 24ന് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ മാസ്റ്റര്‍ ട്രെയ്നര്‍ റോബിന്‍സണ്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. റിട്ടേണിങ് ഓഫീസര്‍മാര്‍, അസി. റിട്ടേണിങ് ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ, കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 480/2025)
- Log in to post comments