ഉല്ലാസ, തീര്‍ഥാടന യാത്രകളുമായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി
കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ഫെബ്രുവരി 23, 26 തീയതികളില്‍ കടല്‍ത്തീര യാത്രയൊരുക്കും. കോയിക്കല്‍ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉള്‍പ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.
26ന് വാഗമണ്‍-പരുന്തുംപാറ, ശിവക്ഷേത്ര തീര്‍ത്ഥാടനം, പൊ•ുടി ഉല്ലാസ യാത്രകളും സംഘടിപ്പിക്കും. പൊ•ുടി-കല്ലാര്‍- മീന്‍മുട്ടി-മങ്കയം-കോയിക്കല്‍ കൊട്ടാരം യാത്രക്ക് 410 രൂപയാണ് നിരക്ക്. വാഗമണ്‍ ഏകദിന യാത്രക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെ 840 രൂപയും ആലുവ മണല്‍പ്പുറം, തിരുനക്കര, ഏറ്റുമാനൂര്‍, കടുതുരുത്തി, വൈക്കം മഹാ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ശിവാലയ തീര്‍ത്ഥാടനത്തിന് 770 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് 8129580903, 0475-2318777 നമ്പറുകളില്‍ ബന്ധപ്പെടണം.
- Log in to post comments