ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിൽ നിശ്ചിത യോഗ്യതയുള്ള 7 ക്വാളിറ്റി മോണിറ്റർമാരെ ഒരു വർഷക്കാലത്തേക്കാണ് എംപാനൽ ചെയ്ത് നിയമനം നടത്തുന്നത്. യോഗ്യത - തദ്ദേശ സ്വയംഭരണ, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവരായിരിക്കണം.
പ്രായം 65 വയസ്സിൽ താഴെ ആയിരിക്കണം. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം.ഒരു ദിവസത്തെ സൈറ്റ് വിസിറ്റ് യാത്രാചെലവ് ഉൾപ്പെടെ 1455 രൂപ എന്ന പ്രതിദിന വേതന നിരക്കിൽ ഒരുമാസം പരമാവധി 21825 രൂപയാകും വേതനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് വൈകിട്ട് 5 നു മുൻപായി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുറുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2421355.
- Log in to post comments