ബിയോണ്ട് ദ ബൈലൈൻ പുറത്തിറക്കി
ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘുപുസ്തകം ‘ബിയോണ്ട് ദ ബൈലൈൻ’ പുറത്തിറക്കി. കേരളത്തിലെ ആദ്യകാല വനിതാമാധ്യമ പ്രവർത്തകരുടെ ചരിത്രവും നിസ്തുല സംഭാവനകളും കോർത്തിണക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മലയാള പത്രപ്രവർത്തന കാലഘട്ടത്തിന്റെ ഉൽപ്പത്തി മുതലുള്ള യാത്രയാണ് പുസ്തകം വിവരിക്കുന്നത്. മനോരമ തമ്പുരാട്ടി, തോട്ടക്കാട്ടു ഇക്കാവമ്മ, അമ്മാളുവമ്മ, റ്റി സി കല്യാണിയമ്മ, ബി കല്യാണിയമ്മ, കെ കല്യാണിക്കുട്ടിയമ്മ, അമ്പാടി കർത്യായനിയമ്മ, എ വി കുട്ടിമാളു അമ്മ, തങ്കം മേനോൻ, ഡോ. പി ബി ലാൽകർ, വി പാറുക്കുട്ടിയമ്മ, അംനി ശിവറാം, അന്നാ ചാണ്ടി, ആനി തയ്യിൽ, യശോദ ടീച്ചർ, തുളസി ഭാസ്കരൻ, ലീലാ മേനോൻ, ഹലീമ ബീവി എന്നിവരുടെ സംഭാവനകളാണ് പുസ്തകത്തിന്റെ അകത്താളുകളിൽ. മലയാള മാധ്യമ മേഖലയിലെ മുൻകാലത്തെ കരുത്തുള്ള വനിതാ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലും സാക്ഷ്യപ്പെടുത്തലും കൂടിയാവുകയാണ് ബിയോണ്ട് ദ ബൈലൈൻ.
പി.എൻ.എക്സ് 05/NWJC
- Log in to post comments