Skip to main content

അപേക്ഷ ക്ഷണിച്ചു

പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കാൾ സെന്റർ ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ബിരുദവുംടെലഫോൺ ഓപ്പറേറ്റർ/ കാൾ സെന്റർ ഓപ്പറേറ്റർ ആയി 6 മാസത്തെ പ്രവൃചത്തി പരിചയവുംപ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ഓൺലൈൻ അപേക്ഷകളുടെ സുക്ഷ്മ പരിശോധനാ ജോലികളിൽ 5 വർഷത്തെ പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.org വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ഫെബ്രുവരി 25 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയംകെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

പി.എൻ.എക്സ് 769/2025

 

date