Skip to main content

മത്സ്യമേഖല ഗുണഭോക്താക്കളുടെ ക്യാമ്പ് ഇന്ന്

പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ് യോജന പദ്ധതിയുടെ ഭാഗമായി നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം  മുഖേന നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ ഇന്ന് (ഫെബ്രുവരി 20) രാവിലെ ഒമ്പതിന്   കൊല്ലം വാടി സെന്റ് ആന്റണീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിക്കും. മത്സ്യ ഉല്‍പ്പാദകരുടെയും അനുബന്ധ മേഖലകളിലെ തൊഴിലാളികളുടെയും ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, ധനസഹായം, മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, പരിശീലന പരിപാടികള്‍, വിപണന സഹായം തുടങ്ങിയ സേവനങ്ങളുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിക്കും. നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡ് സി.എസ്.സി സ്ഥാപനങ്ങളുടെ സേവനവും ക്യാമ്പില്‍ ലഭ്യമാകും

date