Skip to main content

ജില്ലാ പഞ്ചായത്ത് മെഗാ തൊഴില്‍മേള 22ന്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതല്‍ കൊല്ലം ശ്രീനാരായണ വിമന്‍സ് കോളേജിലാണ് മേള. വിവിധ പദ്ധതികള്‍, വകുപ്പുകള്‍, കുടുംബശ്രീ മിഷന്റെ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇകോണമി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ പങ്കെടുക്കും. 40 കമ്പനികളില്‍നിന്നായി 1100 പ്രാദേശിക അവസരങ്ങള്‍ ഉള്‍പ്പടെ 5000 തൊഴിലവസരങ്ങളാണുള്ളത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ/സി.വിയുടെ കുറഞ്ഞത് മൂന്ന് പകര്‍പ്പെങ്കിലും കരുതണം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും. തൊഴിലവസരങ്ങളുടെ വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി.എസ്, ആര്‍.പി, കമ്മ്യൂണിറ്റി അംബാസഡര്‍, വിജ്ഞാന കരളം ബ്ലോക്ക്തല ജോബ് സ്റ്റേഷന്‍ എന്നിവയെ സമീപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അറിയിച്ചു.
 
 

 

date