Skip to main content

ഇ.പി.എഫ്.ഒ അദാലത്ത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇ.പി.എഫ്.ഒയും ഇ.എസ്.ഐ.സിയും സംയുക്തമായി നിധി ആപ്കെ നികാത് അദാലത്ത് സംഘടിപ്പിക്കും. ഫെബ്രുവരി 27ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിലാണ് പരിപാടി. പരാതി പരിഹാരത്തോടൊപ്പം പി.എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ഇ.പി.എഫ്.ഒയുടെ പുതിയ പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്യും. തൊഴിലുടമകള്‍, പി.എഫ് അംഗങ്ങള്‍, പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.

 

date