Post Category
ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ താത്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസ് മുഖേന നടത്തുന്ന ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബി.എ.എം.എസ്. ബിരുദവും ടി.സി.എം.സി. സ്ഥിര രജിസ്ട്രേഷനുമാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ നവംബര്‍ ഒമ്പതിന് രാവിലെ 9.30ന് തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) അറിയിച്ചു.
(പി.ആര്‍.പി. 2549/2018)
date
- Log in to post comments