Post Category
പറവകള്‍ക്കൊരു തണ്ണീര്‍കുടം' പദ്ധതിയുമായി കുട്ടി പോലീസ്*
കൊട്ടിയം നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായ പറവകള്‍ക്കൊരു തണ്ണീര്‍കുടം ഉദ്ഘാടനം കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.സുനില്‍ നിര്‍വഹിച്ചു. എസ്.പി.സി കുട്ടികളുടെ വീട്ടിലും സ്‌കൂളുകളിലും പറവകള്‍ക്ക് തണ്ണീര്‍കുടം ഒരുക്കും. പ്രഥമ അധ്യാപിക വൈ.ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍മാരായ വൈ. സാബു, രമ്യ, സിപിഒ മാരായ എയ്ഞ്ചല്‍മേരി, അനില, പ്രഭ, ജെയ്‌സി, ഓഫീസ് സ്റ്റാഫ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments