റേഷന്‍ വിഹിതം ഫെബ്രുവരി 28 വരെ
കൊല്ലം ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ ഫെബ്രുവരി 28 നകം തന്നെ കൈപ്പറ്റേണ്ടതാണെന്നും കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതല്ല എന്നും പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസുകളിലെത്തണം. തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26ലെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
മത്സ്യബന്ധനത്തില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് 70 വയസ്സ് വരെ ക്ഷേമനിധി വിഹിതം അടച്ച് അംഗത്വം തുടരാം. തുടരാന്‍ താല്പര്യമില്ലാത്തവര് രേഖാമൂലം ഫിഷറീസ് ഓഫീസറെ അറിയിക്കണം. അനുബന്ധ തൊഴിലാളി ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായവര്‍, പഞ്ചായത്ത്-കോര്പ്പറേഷന് പെന്ഷന് വാങ്ങുന്ന അനുബന്ധ തൊഴിലാളികള്‍ എന്നിവരും മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളില്‍ പേര് നിലവിലുള്ള മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അവകാശികളും പേര്, വിലാസം, ഫോണ്‍ നമ്പര്‍, രേഖകള്‍ എന്നിവയില്‍ മാറ്റമുള്ളവരും ഫിഷറീസ് ഓഫീസറെ അറിയിക്കണം.
- Log in to post comments