Skip to main content

റോഡ് അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നു ജില്ലാ വികസന സമിതി യോഗം

 

മഴ മാറിയ സാഹചര്യത്തില്‍ ജില്ലയില്‍ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളും പുതിയ റോഡ് നിര്‍മാണ പദ്ധതികളും വേഗത്തിലാക്കണമെന്നു ജില്ലാ വികസന സമിതി യോഗം. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ യോഗം പൊതുമരാമത്ത് വകുപ്പിനു നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ തല്‍സ്ഥിതിയും യോഗം വിലയിരുത്തി.

കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പൈപ്പ് അറ്റകുറ്റപ്പണി അടക്കമുള്ളവ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കു യോഗം നിര്‍ദേശം നല്‍കി. എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, എ.ഡി.എം. വി.ആര്‍. വിനോദ്, എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2553/2018)

 

date