Post Category
പള്ളിപ്പുറം ഏലയ്ക്ക് ഉണര്‍വേകി കൊയ്ത്തുത്സവം
അണ്ടൂര്‍കോണം പഞ്ചായത്തിലെ പള്ളിപ്പുറം ഏലയില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
30 ഹെക്ടര്‍ പാടത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മേയിലാണ് വിത്തിറക്കിയത്. ഹെക്ടറിന് 80 കിലോ എന്ന കണക്കില്‍ ഉമ വിത്താണ് ഇറക്കിയത്. കൃഷി വകുപ്പിന്റെ സഹായത്തോടെയായിരുന്നു നെല്‍ക്കൃഷി.
കാര്‍ഷിക സമൃദ്ധിക്കായി കൂടുതല്‍ സ്ഥലങ്ങില്‍ കൃഷി ഇറക്കാന്‍ ആലോചിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
(പി.ആര്‍.പി. 2552/2018)
date
- Log in to post comments