Skip to main content

കാന്‍സര്‍ പ്രതിരോധ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയായ 'ആരോഗ്യം ആനന്ദം' കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.  പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകളും പാറശാല താലൂക്ക് ആശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പാറശാല ജയമഹേഷ് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി  സി.കെ ഹരിന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു.

date