Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി; അപകട ഇന്‍ഷുറന്‍സ് പദ്ധതി രേഖകള്‍ സമര്‍പ്പിക്കണം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരില് എ.എസ്.എസ്.വൈ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ആകാത്ത തൊഴിലാളികളെ ഏപ്രില്‍ ഒന്ന് മുതല്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കുന്നതിനായി തൊഴിലാളികളുടെ പോസ്റ്റ് ഓഫീസ് ഐ.പി.പി.ബി അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ മാര്‍ച്ച് നാലിനകം വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം. അംഗമായ തൊഴിലാളികള്‍ക്ക് മാത്രമേ ബോര്‍ഡ് പുതുതായി നടപ്പാക്കുന്ന വീക്കിലി കോമ്പന്‍സേഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ.
date
- Log in to post comments