Skip to main content

അറിയിപ്പ്

ജില്ലയിലെ അപ്പാര്‍ട്ട്‌മെന്റ് / ഫ്ലാറ്റ് ഓണര്‍മാര്‍, ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമുള്ള അതാത് അംഗങ്ങളെ ഉള്‍പ്പെടുത്തി 1983 ലെ കേരള അപ്പാർട്ട്മെന്റ് ആക്ട് പ്രകാരമുള്ള ഡിക്ലറേഷനും ഡീഡ് ഓഫ് അപ്പാര്‍ട്ട്‌മെന്റും 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യണം.

ഡിക്ലറേഷനും ഡീഡ് ഓഫ് അപ്പാര്‍ട്ട്‌മെന്റും 1908ലെ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. അതിന്റെ ശരി പകര്‍പ്പ് കോംപീറ്റന്റ് അഥോറിറ്റിയായ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) മുമ്പാകെയാണ് ഫയൽ ചെയ്യേണ്ടത്.

date