Skip to main content

ഉത്സവമേഖല  

ഉളിയക്കോവില്‍ ശ്രീ ദുര്‍ഗ്ഗാ  ഭഗവതി ക്ഷേത്രത്തിലെ  പൂരം-ഉത്രം  മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 14ന് ക്ഷേത്രവും  രണ്ട് കിലോമീറ്റര്‍  ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്നും ശബ്ദമലിനീകരണം ഉള്‍പ്പെടെ പൊതുജനാരോഗ്യ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും മദ്യനിരോധനം ഉറപ്പാക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.  
 

 

date