അവകാശങ്ങളെ കുറിച്ച് അവബോധവുമായി വനിതാ ശിശു വികസന വകുപ്പ്
കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയിയില്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കും അറിവും ബോധവത്കരണവും പകര്‍ന്ന് വനിതാ ശിശു വികസന വകുപ്പ്. സാമൂഹികനീതി ഉറപ്പാക്കല്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരായ ബോധവത്കരണം, ബാലനീതി നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ബാലവേല നിരോധന നിയമം, പോക്സോ ആക്ട് തുടങ്ങി 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളുടെ അവബോധം നല്‍കുന്നു.
കുട്ടികളുടെ ബൗദ്ധിക വികാസവുമായി ബന്ധപ്പെട്ട വിവിധതരം ഗെയിമുകള്‍ സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണമാണ്. വിവിധ ഐ.സി.ഡി.എസുകള്‍ ഒത്തുചേര്‍ന്ന് ഓരോ ദിവസവും പല തീമുകളായാണ് പ്രദര്‍ശനം നടത്തുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്ക് നല്‍കാനായി ആരോഗ്യകരമായ പാനീയങ്ങളും അവ ഉണ്ടാക്കുന്ന വിധവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും അവര്‍ നിര്‍മ്മിച്ച കരകൗശല ഉല്‍പ്പന്നങ്ങളും ബോട്ടില്‍ ആര്‍ട്ടുകളുമെല്ലാം വിപണത്തിനായി ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരായി വരുന്ന കുട്ടികള്‍ക്ക് വേണ്ടി കളിസ്ഥലവും വനിതാ ശിശുവികസനവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
- Log in to post comments