ശ്രദ്ധേയമായി കൊല്ലം @ 75 മേള
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന പ്രദര്‍ശന വിപണന മേള കാണാനെത്തുന്നവരുടെ എണ്ണം കൂടുന്നു. മാര്‍ച്ച് 10 വരെയാണ് മേള നടക്കുക. മേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 5 ) വൈകിട്ട് 6.30 ന് തേക്കിന്‍കാട് ആന്റ് ആട്ടം ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ നടക്കും. പ്രവേശനം സൗജന്യമാണ്. കൊല്ലത്തിന്റെ ചരിത്ര പശ്ചാത്തലവും വൈവിധ്യങ്ങളും വിവിധ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് മേളയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന കൊല്ലത്തെ അറിയാം എന്ന ക്വിസ് മത്സരവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഒരുക്കുന്ന ആകര്‍ഷണീയമായ തീം സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്. വൈവിധ്യമാര്‍ന്ന വിപണന സ്റ്റാളുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തക മേളയും ഇതിന്റെ ഭാഗമായുണ്ട്
- Log in to post comments