Skip to main content

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കൊല്ലം താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ലഹരി വ്യാപനത്തിനെതിരെ സന്നദ്ധ സംഘടനകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷനിലെ ഓടകള്‍ വൃത്തിയാക്കല്‍, റോഡുകള്‍ കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കല്‍, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷേര്‍ളി രാജപ്പന്‍, എബ്രഹാം സാമുവല്‍,   പാറയ്ക്കല്‍ നിസാമുദ്ദീന്‍, ബി. യശോദ, എം. സിറാജുദ്ദീന്‍ തടത്തിവിള രാധാകൃഷ്ണന്‍, പോള്‍ ഫെര്‍ണാണ്ടസ്, ജി. ഗോപകുമാര്‍, കല്ലില്‍ സോമന്‍, കിളികൊല്ലൂര്‍ ശിവപ്രസാദ്, എ. ഇക്ബാല്‍കുട്ടി, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date