ദുരന്തനിവാരണ അവബോധവുമായി ലാന്‍ഡ് റവന്യൂ വകുപ്പ്
ജനങ്ങളില്‍ അവബോധം വളര്‍ത്താനും സേവനങ്ങള്‍ വിശദീകരിക്കാനും വൈവിധ്യമാര്‍ന്ന ശ്രമങ്ങളുമായി ലാന്‍ഡ് റവന്യൂ വകുപ്പ് സ്റ്റാള്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യ വിവരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ലാന്‍ഡ് റവന്യൂ വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും പട്ടയമേളയുമായി ബന്ധപ്പെട്ട വിവരങ്ങളും പോസ്റ്റര്‍ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംശയനിവാരണത്തിനും അവസരമുണ്ട്. വകുപ്പിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ അറിയാന്‍ ക്യു ആര്‍ കോഡ് സംവിധാനവുമുണ്ട്.
ദുരന്ത നിവാരണ പരിശീലനങ്ങള്‍, സ്മാര്‍ട്ട് വില്ലേജുകള്‍, പട്ടയമേളകള്‍, ക്ഷേമ പദ്ധതികള്‍, തരംമാറ്റ അദാലത്തുകള്‍, പരാതി പരിഹാര അദാലത്തുകള്‍, റവന്യൂ ഇ-സര്‍വീസുകള്‍, ഓണ്‍ലൈന്‍ പോക്ക് വരവുകള്‍, ഇ-ഡിസ്ട്രിക്ട്, ഇ-പേയ്മെന്റ്, തുടങ്ങിയ പ്രധാന സേവനങ്ങള്‍ വിശദീകരിക്കുന്നു. ദുരന്ത ജാഗ്രത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബ്രോഷറുകളും സന്ദര്‍ശകര്‍ക്ക് കൈമാറുന്നുണ്ട്.
- Log in to post comments