Post Category
ആശ്രാമത്ത് ഫ്രീയായി ബാസ്‌ക്കറ്റ് ബോള്‍ കളിക്കാം
കുട്ടികളിലും മുതിര്‍ന്നവരിലും കായിക താല്‍പര്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കായിക വികസന വകുപ്പ് കൊല്ലം @ 75 ല്‍ ഒരുക്കിയിരിക്കുന്നത് ബാസ്‌കറ്റ് ബോള്‍ ആക്ടിവിറ്റി കോര്‍ണറാണ്. കായിക വകുപ്പിന്റെ പ്രധാന നേട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങളോടെ കൊല്ലത്തെ പ്രധാന പ്രവര്‍ത്തനങ്ങളുടെ ദൃശ്യ ആവിഷ്‌കാരവും സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും ഓട്ടോമാറ്റിക് സെന്‍സിംഗ് സംവിധാനത്തോടെയുള്ള ആക്ടിവിറ്റി കോര്‍ണറാണ് സജ്ജീകരിച്ചിട്ടുള്ളത്.
date
- Log in to post comments