വന്‍ വിലകുറവും ഓഫറുകളുമായി കൊല്ലം @ 75 പുസ്തകമേള
കൊല്ലം ജില്ലയുടെ 75 മത് വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പുസ്തകമേള യില്‍ വമ്പിച്ച വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം. മാതൃഭൂമി ബുക്സില്‍ 100 മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലൈബ്രറി, സ്‌കൂള്‍, കോളേജ് എന്നിവര്‍ ബുക്കുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ 33.3 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഡി. സി ബുക്സ് 50 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഇളവ് നല്‍കും.
കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍ക്ക് 20 ശതമാനം ഇളവില്‍ നല്‍കുന്നതിന് പുറമേ 1000 രൂപയ്ക്ക് മുകളില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് 25 ശതമാനം ഇളവ്, 2000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 30 ശതമാനം ഇളവ്, 5000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 35% ഇളവ്, 10000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 40% ഇളവ്, 25000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 45 ശതമാനം ഇളവ്, ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 50% ഇളവ് ലഭിക്കും.
മാന്‍കൈന്‍ഡ് പബ്ലിക്കേഷനില്‍ 100 രൂപ മുതല്‍ 400 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10% ഇളവും അഞ്ചില്‍ കൂടുതല്‍ വാങ്ങിയാല്‍ 20% വരെ കിഴിവ് ലഭിക്കും. പി. ജി സംസ്‌കൃതി കേന്ദ്രത്തിന്റെ പുസ്തക സ്റ്റാളില്‍ 'പി ജി യുടെ നിയമസഭാ പ്രസംഗങ്ങള്‍' എന്ന പുസ്തകമാണ് ലഭ്യമാകുന്നത്. കേരള രൂപീകരണത്തിന് ശേഷം 1951- 1956 കാലഘട്ടത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട ബില്ലുകളുമായി ബന്ധപ്പെട്ട പ്രസംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ 350 രൂപയുള്ള പുസ്തകം 10% ഡിസ്‌കൗണ്ട് ലഭിക്കും.
യുവ മേള പബ്ലിക്കേഷന്‍സ് ഒരു ബുക്കിന് 35 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. നാഷണല്‍ ബുക്സ് കാള്‍ മാര്‍ക്സിന്റെ മൂലധനം 2880 രൂപ വില വരുന്ന മലയാള പരിഭാഷയുടെ മൂന്നു വാല്യങ്ങള്‍ ഒരുമിച്ച് 1440 രൂപയ്ക്ക് ലഭ്യമാവും.
കേരള മീഡിയ അക്കാദമി വിവിധ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട 80 രൂപ മുതല്‍ 500 രൂപ വരെയുള്ള പുസ്തകങ്ങള്‍ 20 ശതമാനം ഇളവിലാണ് വില്‍ക്കുന്നത്.
എല്ലാ പുസ്തകങ്ങള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ടിന് പുറമെ ചിന്താ പബ്ലിക്കേഷന്‍സ് 500 രൂപ മുതലുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനവും 1000 രൂപ മുതലുള്ള പുസ്തകങ്ങള്‍ക്ക് 20 ശതമാനവും ഇളവ് നല്‍കും. രചന ബുക്സില്‍ ഏതു പുസ്തകം എടുത്താലും 200 രൂപയ്ക്ക് ലഭ്യമാകുന്നതിന് പുറമേ പഴയ പുസ്തകങ്ങള്‍ കൊടുത്ത് ഡിസ്‌കൗണ്ട് വിലയില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാനുള്ള അവസരമുണ്ട്.
പ്രഭാത് ബുക്സിന്റെ സ്റ്റോളില്‍ 10% മുതല്‍ 20 ശതമാനം വരെ പുസ്തകങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. സ്‌കൂള്‍, കോളേജ് ,ലൈബ്രറി എന്നിവയ്ക്ക് 35 ശതമാനം വരെയാണ് പുസ്തകം ഒരുമിച്ച് വാങ്ങുമ്പോള്‍ ഇളവ് നല്‍കുന്നത്. മൈത്രി ബുക്ക്സ് 10 ശതമാനം ഓഫറുണ്ട്.
സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക സ്റ്റോളില്‍ 11560 രൂപ മുഖവിലയുള്ള വിജ്ഞാനകോശം ഗ്രന്ഥങ്ങള്‍ 4750 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ മാസതവണകളായി അടക്കാവുന്ന ക്രെഡിറ്റ് പദ്ധതി, അംഗീകൃത ഏജന്‍സികള്‍ക്ക് 50 ശതമാനം കിഴിവ് എന്നിവയും ലഭ്യമാകുന്നുണ്ട്. 100 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് സൈന്ധവ ബുക്ക്സിന്റെ സ്റ്റാളില്‍ നിന്ന് ലഭ്യമാകുന്നത്.
- Log in to post comments