സംരംഭകര്‍ക്കുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കി വ്യവസായ വാണിജ്യ വകുപ്പ്
സംരംഭകര്‍ക്ക് ഇനി ലൈസന്‍സിനും, ലോണിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ഓഫീസുകള്‍ കേറി ഇറങ്ങേണ്ട. കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി വ്യവസായ വകുപ്പിന്റെ സ്റ്റാളില്‍ ലഭിക്കും. കെ സ്വിഫ്റ്റിലൂടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അനുമതി, ഉദ്യം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനും സംരംഭകര്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാനും, വിപുലീകരിക്കാനും, വൈവിധ്യവത്ക്കരിക്കുന്നതിനും ആവശ്യമായ സാമ്പിള്‍ പ്രോജക്ട് റിപ്പോര്‍ട്ടും സൗജന്യമായാണ് സംരംഭകര്‍ക്ക് മേളയില്‍ നിന്ന് ലഭ്യമാകുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടാകും. സംരംഭകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു വിശദീകരണങ്ങളും അടങ്ങുന്ന കൈപ്പുസ്തകം സ്റ്റാളില്‍ നിന്ന് സൗജന്യമായി ലഭിക്കും. സേവനങ്ങള്‍ എല്ലാം ഞൊടിയിടയില്‍ ലഭിച്ച സന്തോഷത്തില്‍ സംരംഭകര്‍ക്ക് ഇവിടെനിന്ന് മടങ്ങാം.
- Log in to post comments