വ്യത്യസ്ത ഫാം ഉല്‍പ്പന്നങ്ങള്‍ ആശ്രാമത്ത്
കുരിയോട്ടുമല, തോട്ടത്തറ, കുരീപ്പുഴ ഫാമുകളിലെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ആശ്രാമത്ത്. 800 ഓളം പശുക്കള്‍ ഉള്ള കുരിയോട്ടുമല ഫാമിലെ പാലും പാലുല്പന്നങ്ങളുമാണ് സ്റ്റോളിലെ പ്രധാന പ്രദര്‍ശനം. കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാം ഉല്‍പ്പന്നങ്ങളായ പശുവിന് പാല്, ആട്ടിന്‍ പാല്, നെയ്യ്, പനീര്‍, തൈര്, കാടമുട്ട, കോഴി മുട്ട, ഒട്ടകപക്ഷി മുട്ട, ആട്ടിന്‍ കുട്ടികള്‍, കാള കുട്ടികള്‍, മുയല് കുട്ടികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ പ്രദര്‍ശന വിധേയമായവ വിപണനത്തിനുണ്ട്. കൂടാതെ ചാണകപ്പൊടി, ട്രൈക്കോഡര്‍മ എന്റിച്ച്ഡ് ചാണകപ്പൊടി, ആട്ടിന്‍ വളം, വെര്‍മി വാഷ്, മണ്ണിര കമ്പോസ്റ്റ്, വെച്ചൂര്‍ ഗോമൂത്രം തുടങ്ങിയ ഫാമില്‍ നിര്‍മ്മിച്ച ജൈവവളങ്ങളും ലഭ്യമാണ്. കുരിയോട്ടുമല ഫാമിലെ കാര്‍ഷിക വിഭാഗത്തിന്റെ ഭാഗമായുള്ള ഇന്‍ഡോര്‍ ഔട്ട്ഡോര്‍ സസ്യങ്ങളും വ്യത്യസ്തയിനം അലങ്കാര മത്സ്യങ്ങളും പ്രധാനമായി ഗപ്പിയുടെ ഹൈബ്രിഡുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുരിയോട്ടുമല കൂടാതെ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിന്റെ ഉല്‍പ്പന്നങ്ങളും കുരീപ്പുഴയിലെ ടര്‍ക്കി ഫാമിലെ വിവരങ്ങളും സ്റ്റോളില്‍ ലഭ്യമാണ്. ഫാമില്‍ ഉപയോഗിക്കുന്ന കൂടുകളും ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
- Log in to post comments