Skip to main content

കൊല്ലം @ 75: ഇന്ന് അതുല്‍ നറുകരയും സംഘത്തിന്റെയും സംഗീത വിരുന്ന്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 7) വൈകിട്ട് 6.30 ന് ഫോക്ക്‌ലോര്‍ ലൈവ് - അതുല്‍ നറുകരയും സംഘവും നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. പ്രവേശനം സൗജന്യമാണ്. മേളയുടെ നാലാംദിനം അലോഷി അവതരിപ്പിച്ച ഗസല്‍ സന്ധ്യ സംഗീതപ്രേമികളുടെ മനം നിറച്ചു.
 

date