ലഹരിക്കെതിരെ 'സ്നേഹത്തോണ്‍' സംഘടിപ്പിച്ചു
യുവജനങ്ങള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമവാസനക്കുമെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കുണ്ടറ ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് & എക്സ്റ്റന്‍ഷന്‍ സെന്ററിന്റെയും നേതൃത്വത്തില്‍ 'സ്നേഹത്തോണ്‍' സംഘടിപ്പിച്ചു. കുണ്ടറ സെറാമിക്സ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റണ്‍ എവേ ഫ്രം ഡ്രഗ്സ് എന്ന പേരില്‍ നടന്ന കൂട്ടയോട്ടം കുണ്ടറ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി. വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ലഹരിക്കെതിരെ സ്നേഹമതില് തീര്‍ത്തു. എഴുകോണ്‍ എക്സൈസ് റേഞ്ച് ഓഫീസര്‍ വിപിന്‍ കുമാര്‍ സ്നേഹസന്ദേശം നല്കി.
- Log in to post comments