Skip to main content

കൃഷി സമൃദ്ധി; പരിശീലനം സംഘടിപ്പിച്ചു

കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായിട്ടുള്ള ക്യാംപെയിനുകളുടേയും പരിശീലനങ്ങളുടെയും ഉദ്ഘാടനം ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ നിര്‍വ്വഹിച്ചു. കൃഷി സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 107 ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് ചേലക്കര. പദ്ധതിയുടെ ഭാഗമായി ചേലക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് യോഗത്തില്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയ കൃഷി വികാസ് യോജന, സുസ്ഥിര നെല്‍കൃഷി പദ്ധതിയടക്കം വിവിധ പദ്ധതികള്‍ക്കായി ബ്ലോക്ക് തലത്തില്‍ അനുവദിക്കുന്ന നാല്‍പ്പത് ശതമാനം വരെ പദ്ധതി വിഹിതം തെരഞ്ഞെടുത്ത പഞ്ചായത്തില്‍ ചെലവഴിക്കും. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിത്യ തേലക്കാട്ട്, എല്‍സി ബേബി, ബീനാ മാത്യു, കെ.കെ സുമതി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സ്മിത ഫ്രാന്‍സീസ്, ജോസഫ് ജോണ്‍ തേറാട്ടില്‍, പി.ജി ഗ്രീന, കെ.ജെ ജൈനമ്മ, ആര്‍. ജയ, പഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

date