Skip to main content

സോളാര്‍ വേലി സ്ഥാപിക്കല്‍: അവലോകന യോഗം ചേര്‍ന്നു

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തില്‍ മണ്ണാത്തിപ്പാറ മുതല്‍ തിരുമണി വരെ സോളാര്‍ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള അവലോകന യോഗം ചേര്‍ന്നു. ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ അവലോകനയോഗം ഉദ്ഘാടനം ചെയ്തു.

ചേലക്കര, പഴയന്നൂര്‍ പഞ്ചായത്തുകളുടെ വന മേഖലയിലൂടെ 29.5 കിലോമീറ്ററില്‍ മണ്ണാത്തിപ്പാറ മുതല്‍ തിരുമണി വരെയാണ് സോളാര്‍ വേലി സ്ഥാപിക്കുന്നത്. 70 ലക്ഷം രൂപ ചെലവില്‍ അഞ്ച് ലൈനുകളിലായിട്ടാണ് വേലി സ്ഥാപിക്കുന്നത്. പദ്ധതി പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ അടക്കം ഉള്‍പ്പെടുത്തി 15 അംഗ മോണിറ്ററിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് എച്ച്. ഷലീല്‍ അധ്യക്ഷനായ യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍, മെമ്പര്‍മാരായ പി.സി മണികണ്ഠന്‍, ബീനാ മാത്യു, കെ.കെ സുമതി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ജോസഫ് ജോണ്‍ തേറാട്ടില്‍, പി.ജി ഗ്രീന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date