Skip to main content

ജില്ലാ രജിസ്ട്രാറുടെ അറിയിപ്പ് 

 

 

*ഭൂമിയുടെ വിലകുറച്ച് രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കൽ പദ്ധതി

 

1986 മുതൽ മാർച്ച് 2017 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് സെറ്റിൽമെന്റ് സ്കീം പ്രകാരം മുദ്രവിലയിനത്തിലും ഫീസിനത്തിലും പരമാവധി ഇളവ് അനുവദിച്ചുകൊണ്ടും 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് കോംപൗണ്ടിംഗ് പദ്ധതി പ്രകാരം അണ്ടർ വാല്യുവേഷൻ റിപ്പോർട്ട് ചെയ്ത കേസുകൾക്ക് മദ്രവിലയുടെ 50 % മാത്രം അടച്ച് കേസുകൾ തീർപ്പാക്കാനും സർക്കാർ ഉത്തരവായിട്ടുണ്ട്. പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ മാത്രമായിരിക്കുമെന്ന് ഇടുക്കി ജില്ലാ രജിസ്ട്രാർ അറിയിച്ചു.

 

*ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

 

1955 ലെ തിരുവിതാംകൂർ കൊച്ചിൻ സാഹിത്യ ശാസ്ത്രീയ ധാർമ്മിക സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് പ്രകാരം വാർഷിക റിട്ടേണുകളും, സ്റ്റേറ്റ്മെന്റുകളും യഥാസമയം സമർപ്പിക്കാത്ത ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങി എല്ലാ സംഘങ്ങൾക്കും പിഴ ഒടുക്കേണ്ടി വരുന്നതിൽ ഇളവ് വരുത്തിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ രജിസ്ട്രാർ അറിയിച്ചു. പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ മാത്രമാണ്.

 

date