ഡാറ്റ മാനേജര്‍: അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് ഡാറ്റ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ബി.ടെക് /ബി.ഇ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി / ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ എം.സി.എ./എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ് സി. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദം എന്നിവയും മൈക്രോ സോഫ്റ്റ് ഓഫീസ് ടൂള്‍സില്‍ പ്രാവീണ്യവുമാണ് യോഗ്യത.
ഡാറ്റ മാനേജ്മെന്റ് / ഡാറ്റ അനാലിസിസ് പ്ലാറ്റ്‌ഫോമുകളിലുള്ള സര്‍ട്ടിഫിക്കേഷനും ആരോഗ്യ, സാമൂഹിക മേഖലകളിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യം. 40,000 രൂപ ശമ്പളം. പ്രായപരിധി 2025 ഫെബ്രുവരി 28 ന് 40 വയസ്സോ അതില്‍ താഴെയോ ആയിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും, ജനന തിയ്യതി, രജിസ്ട്രേഷന്‍, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 21 ന് വൈകീട്ട് അഞ്ചിനകം തൃശൂര്‍ ഡി.പി.എം.എസ്.യു ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ഡി.പി.എം.എസ്.യു ഓഫീസ്, ആരോഗ്യ കേരളം, തൃശൂര്‍ എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ തിയ്യതികള്‍ പിന്നീട് അറിയിക്കും. ഫോണ്‍: 0487 2325824, വെബ്‌സൈറ്റ്: www.arogyakeralam.gov.in
- Log in to post comments