Skip to main content

മഴക്കാല പൂർവ്വ ശുചീകരണം

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലാൻഡ് ഡെവലെപ്മെൻ്റ് കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകൾ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും   ഏപ്രിൽ 30 നകം പൂർത്തീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.  നഗര മേഖലകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ഡ്രെയ്നേജ്, തോടുകൾ, ഓടകൾ, കൾവർട്ടുകൾ, കനാലുകൾ, പുഴകൾ, മറ്റ് ജലസേചന സംവിധാനങ്ങൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു. ഇതിനായി മുൻഗണനാ പട്ടിക തയ്യാറാക്കി സമയബന്ധിതമായി പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ പ്രത്യേകിച്ച് പെരിങ്ങാവ്, അശ്വനി ജംഗ്ഷൻ, പുഴക്കൽ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഈ പ്രദേശങ്ങളിലെ ഓടകൾ, കാനകൾ, കനാലുകൾ എന്നിവ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടു.

date