Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നു. www.polyadmission.org/ths എന്ന ലിങ്ക് വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഏപ്രില്‍ എട്ടു വരെയാണ് അപേക്ഷിക്കാനാകുക.

പൊതുവിദ്യാഭ്യാസത്തോടൊപ്പം സ്‌പെഷ്യലിസ്റ്റ് ട്രേഡുകളായ ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ് മെയ്ന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്, മെയ്ന്റനന്‍സ് ഓഫ് ടു ത്രീ വീലര്‍, ടേണിംഗ്, ഇലക്ട്രോപ്ലേറ്റിംഗ് എന്നിവയിൽ പരിജ്ഞാനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഫോൺ: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098

date