രാജ്യാന്തര സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പൊതുധനകാര്യ സമീപനങ്ങളെക്കുറിച്ചുളള പുനർവിചിന്തനം എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മാർച്ച് 18 മുതൽ 21 വരെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 18 വൈകിട്ട് 5 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ധ്യക്ഷനാകും. റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ സി രംഗരാജൻ മുഖ്യപ്രഭാഷണം നടത്തും.
മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണുമായ കെ എം ചന്ദ്രശേഖർ, പ്രമുഖ സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക്, ഷ്വാനെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ചീഫ് ഡയറക്ടർ രസിഗൻ മഹാരാജ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രൊഫ കെ ജെ ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ രഞ്ജിത് പിഎസ്, എംഎസ്ഇ ഡയറക്ടർ പ്രൊഫ എൻ ഭാനുമൂർത്തി തുടങ്ങിയവർ സംബന്ധിക്കും.
തുടർന്നുള്ള മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ പ്ലീനറി സെഷനുകളും ടെക്നിക്കൽ സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ് 1168/2025
- Log in to post comments