അറിയിപ്പുകൾ
ജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും
കേരള വാട്ടര്‍ അതോറിറ്റിയുടെ അമൃത് പദ്ധതിയില്‍ ഇന്റര്കണക്ഷന് വര്‍ക്കിന്റെ ഭാഗമായി വാല്‍വ് അടക്കുന്നതിനാല്‍ കോഴിക്കോട് കോര്പറേഷൻ പരിധിയില്‍ വരുന്ന പുതിയങ്ങാടി, പാവങ്ങാട്, ചുങ്കം, വരയ്ക്കല്‍, വെസ്റ്റ്ഹില്‍, ഭട്ട്റോഡ്, അത്താണിക്കല്‍, കോയറോഡ്, പാവങ്ങാട് ഭാഗങ്ങളില്‍ മാര്‍ച്ച് 19, 20 തീയ്യതികളില്‍ ജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
കര്‍ഷക ഉത്പാദക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം: അപേക്ഷിക്കാം
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ്സ് കണ്‍സോര്‍ഷ്യം മുഖേന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രൊജെക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നല്കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ചിട്ടുള്ള ഒരു വര്‍ഷം പൂര്‍ത്തീകരിച്ച കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ (എഫ്.പി.ഒ.), ജില്ലയില്‍ വിവിധ ഏജന്‍സികളുടെ പിന്തുണയോടെ കമ്പനീസ് ആക്ട് / കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് /ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കര്‍ഷക ഉല്പാദന കമ്പനികള്‍ (എഫ്.പി.ഒ. / എഫ്.പി.സി.) എന്നിവയ്ക്കും അപേക്ഷിക്കാം. ഹോര്‍ട്ടികള്‍ച്ചര്‍ വിളകളായ പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഔഷധ സസ്യങ്ങള്‍, പ്ലാന്റേഷന് വിളകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, കൂണ് മുതലായ മേഖലകളില്‍ വിളവെടുപ്പാനന്തര സേവനങ്ങള്‍ക്കും മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍, പാക്ക് ഹൗസുകള്‍, സംസ്കരണ യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്ര സാമഗ്രികള്‍, മറ്റു ഭൗതിക സൗകര്യങ്ങള്‍ എന്നിവക്ക് പ്രൊജക്റ്റ് അധിഷ്ഠിത സഹായമായാണ് ആനുകൂല്യം നല്‍കുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മൊത്തം പ്രൊജക്റ്റ് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. ഡി.പി.ആര്., ലീഗല്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പടെ അപേക്ഷ ഈ മാസം 27 നകം കൃഷിഭവന് മുഖേന ബ്ലോക്ക് ഓഫീസുകളില്‍ നല്‍കണം. ഫോണ്‍ : 9383471998, 0495 2378997.
സപ്പോര്‍ട്ട് പേഴ്സണ്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്സോ കേസുകളില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കളജി, ചൈല്‍ഡ് ഡവലപ്പ്മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ കുട്ടികളുടെ മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം (വിദ്യാഭ്യാസം, വളര്‍ച്ച, സംരക്ഷണം) ഉള്ള ബിരുദധാരികള്‍, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യക്തികള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, ഷെല്‍ട്ടര്‍ ഹോം എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷ നൽകാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാര്‍ച്ച് 28.
അപേക്ഷ താപാല്‍ മുഖേനെ അയക്കണം. വിലാസം - ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍,
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
രണ്ടാം നില ,ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന് ,കോഴിക്കോട്
673020, ഫോണ്‍ നമ്പര്‍-0495 2378920
ഇന്റര്‍പ്രെട്ടര്‍, ട്രാന്സ്ലേറ്റര്, സ്പെഷ്യല്‍ എഡ്യക്കേറ്റര് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്സോ കേസുകളില്‍ ഇന്റര്‍പ്രെട്ടര്‍, ട്രാന്സ്ലേറ്റര്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ താമസിക്കുന്ന മലയാളം കൂടാതെ മറ്റ് ഭാഷകള്‍ (തമിഴ്, തെലുങ്ക്, കന്നട, ആസാമി, കൊങ്കിണി, മറാഠി, ബീഹാറി, ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി, പഞ്ചാബി, ഹിന്ദി തുടങ്ങിയവ) സംസാരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍, ഭിന്നശേഷി കുട്ടികളുടെ ഭാഷ തര്‍ജ്ജമ ചെയ്യാന്‍ പരിശീലനം നേടിയവര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ (സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യലൈസ്ഡ് ഇന്‍ മെന്റലി റിട്ടാഡേഷന്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാര്‍ച്ച് 28. അപേക്ഷ താപാല്‍ മുഖേനെ അയക്കണം. വിലാസം -
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
രണ്ടാം നില ,ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന് ,കോഴിക്കോട്
673020, ഫോണ്‍ നമ്പര്‍-0495 2378920.
ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റന്റ്- കൂടിക്കാഴ്ച 21 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റന്റ് തസ്തിക ഒഴിവിലേക്ക് പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന് ലാബില്‍ പ്രവൃത്തി പരിചയവും 20 നും 60 നും ഇടയില്‍ പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ - 0495 2355900.
കാന്റീന് നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐ.യോടനുബന്ധിച്ചുള്ള കാന്റീന് അടുത്ത ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സര സ്വഭാവമുളള മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28 ന് രണ്ട് മണി വരെ സ്വീകരിക്കും അന്നേ വൈകീട്ട് മൂന്നിന് തുറക്കും.
ഫോണ്‍ - 0495 2377016.
ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ - ലേലം 25 ന്
ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലേലം ചെയ്തു വില്‍പ്പന നടത്തും. ലേലം ചെയ്യുന്ന ഇനങ്ങള്‍ മാര്‍ച്ച് 18 മുതല്‍ 25 വരെ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്‍കൂര്‍ പരിശോധിക്കാം. ഫോണ്‍ : 0495-2766563
ലേലം
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഉപയോഗ ശൂന്യമായ ഫര്‍ണ്ണീച്ചറുകള്‍ (മരം/ സ്റ്റീല്‍) ലേലം ചെയ്ത് വില്‍ക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25 ന് ഉച്ച് 12 മണിക്കകം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 0495 2370897
കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്എസ്കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്പ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന് വേണ്ടി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനും ഇലക്ട്രീഷ്യന് - ഡോമെസ്റ്റിക് സൊല്യൂഷന്‍സ് കോഴ്സിന് ലാബ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനും അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസ് മാര്‍ച്ച് 21 ഉച്ച 12 മണിവരെ സ്വീകരിക്കും. ഫോണ്‍: 9496138073, 9526180778.
സൈനിക ക്ഷേമം: ബോധവത്കരണ സെമിനാര്‍ 19 ന്
കോഴിക്കോട് ജില്ലയിലെ വിമുക്തഭടന്മാര്ക്കും, ആശ്രിതര്‍ക്കുമായി ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 19 -ന് രാവിലെ 10.30-മണിയ്ക്ക് കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തും. ജില്ലയിലെ വിമുക്തഭടന്മാരും ആശ്രിതരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0495 2771881.
- Log in to post comments