Post Category
അധിക / അനധികൃത ഖനനത്തിനുള്ള അദാലത്തിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി
കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ സർക്കാർ ഭേദഗതികൾ കൊണ്ടുവന്നതിനാൽ മുൻകാലങ്ങളിൽ ഖനനം ചെയ്ത് നീക്കിയ ധാതുക്കൾക്കുള്ള കുടിശികകൾ ഒടുക്കുന്നതിനുള്ള അദാലത്തിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ഖനനമേഖലയിലുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇത് അവസാന അവസരമായി കണക്കാക്കി അപേക്ഷകൾ 31.03.2025 തിയതിക്ക് മുമ്പായി ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. മാർച്ച് 31ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളുടെയും അധിക / അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയൽറ്റിയും പിഴയും 2023 മാർച്ച് 31 ലെ ചട്ട ഭേദഗതിയിൽ നിഷ്‌കർഷിച്ചിരിക്കുന്ന പ്രകാരം മാത്രമായിരിക്കുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
date
- Log in to post comments