Skip to main content

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്

കണ്ണൂർ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ഷെയ്പ്-ഒന്ന് വിഭാഗത്തിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും, വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം മാർച്ച് 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  ഫോൺ നം. 0497 2700069  

 

date