Skip to main content

ഉത്സവ-മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 24, 25 തീയതികളില്‍ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. മാര്‍ച്ച് 25ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുകയും എല്ലാ മദ്യവില്‍പന ശാലകളും അടച്ചിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദ മലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.    
                                                               

date