Post Category
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം
കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് കോളേജില്‍ കാനറാ ബാങ്കിന്റെ 12 ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആധുനിക കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഉണ്ണികൃഷ്ണ മേനോന്‍, മുന്‍ ചെയര്‍മാന്‍ എസ്.ആര്‍ രമേശ്. മുനിസിപ്പല്‍ കൗണ്‍സിലര്‍ മഞ്ജു സാം, കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ സുബറാവു, പ്രിന്‍സിപ്പല്‍ പ്രൊഫ. വി.എസ് മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളില്‍ സെക്യൂരിറ്റി റിസര്‍ച്ച് വഴി പ്രശസ്തി പത്രം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥി വേദവ്യാസന്‍, അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ച ഒന്നാം വര്‍ഷ വര്‍ഷ വിദ്യാര്‍ഥി ബി. ഭരത് എന്നിവരെ അനുമോദിച്ചു.
date
- Log in to post comments