Skip to main content

7.08 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

 

 
7.08  കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി.  തിങ്കളാഴ്ച (മാര്‍ച്ച് 17)) വൈകീട്ട് പാലക്കാട് പുതുശേരി ഈസ്റ്റ് ഗണേശപുരത്തെ ടോള്‍ പ്ലാസക്ക് സമീപം പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് (ഇ.ഇ ആന്റ് എ.എന്‍.എസ്.എസ്) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍  പശ്ചിമ ബംഗാള്‍ സ്വദേശികളായ  മുര്‍ഷിദാബാദ്  റാണി നഗര്‍ നൗഡപാറ വില്ലേജില്‍ നിഥുന്‍പാറ ദേശത്ത് അലി ആസാദ് മകന്‍ ജമീല്‍ അക്തര്‍ (51),  ഹൂഗ്ലി ബലകര്‍ സിമുലിയ വില്ലേജില്‍ ജിരാട്ട് സ് ട്രീറ്റില്‍ നസറുദ്ദീന്‍ മകന്‍ എസ് കെ ബിട്ടുദീന്‍ (30) എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.  സിവില്‍ എക്സൈസ് ഓഫീസര്‍ സദാശിവന്‍ കബീര്‍, വിനേഷ് ഡ്രൈവര്‍ വിനീഷ്, ടാസ്‌ക് ഫോഴ്സിലെ  ഡ്രൈവര്‍ ലൂക്കോസ്,   പ്രിവന്റിവ് ഓഫീസര്‍ പ്രേംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

date