Skip to main content

ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എത്തന്നൂര്‍ ജി.ബി.യു.പി എസ് സ്‌ക്കൂളില്‍ നടന്ന ബോധവത്കരണ ക്ലാസ് കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രേമ ഉദ്ഘാടനം ചെയ്തു. അസി. എക്സ്സൈസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍ സുരേഷ് ബാബു വിഷയാവതരണം നടത്തി. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും യുവാക്കളെയും വരുംതലമുറയെയും രക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമ, കൊടുവായൂര്‍ പഞ്ചായത്ത് ജുനിയര്‍ സൂപ്രണ്ട് എസ്.ഹംസ, പി.ടി.എ പ്രസിഡന്റ് മുരുകദാസ്, പഞ്ചായത്ത് മെമ്പറുമാരായ കെ. മണികണ്ഠന്‍ കാജാഹുസൈന്‍ കെ. കുമാരി എന്നിവര്‍ പങ്കെടുത്തു.

date