Post Category
സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ട്രെയിനര്‍, അസിസ്റ്റന്റ് നിയമനം
പത്താംതരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ജി എസ് ടി അസിസ്റ്റന്റ്, മൊബൈല്‍ഫോണ്‍ ഹാര്‍ഡ് വെയര്‍ സെര്‍വീസ് ടെക്നീഷ്യന്‍, വെബ് ഡെവലപ്പര്‍ എന്നീ സ്‌കില്‍ സെന്റര്‍ ട്രെയിനര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് മാര്‍ച്ച് 24 ന് രാവിലെ പത്തിന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0491 2505995
date
- Log in to post comments