Post Category
അധിക/അനധികൃത ഖനനം: കുടിശ്ശിക നിവാരണ അദാലത്ത് മാര്‍ച്ച് 31 വരെ നീട്ടി
ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്‍കാലങ്ങളില്‍ അധികമായോ അനധികൃതമായോ ഖനനം ചെയ്തു നീക്കിയ ധാതുക്കള്‍ക്ക് കുടിശ്ശിക ഒടുക്കി കുറ്റം തീര്‍പ്പാക്കുന്നതിനായുള്ള കുടിശ്ശിക നിവാരണ അദാലത്തിന്റെ കാലാവധി 2025 മാര്‍ച്ച് 31 വരെ നീട്ടിയതായി ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. അദാലത്തിലേക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 31 നു മുമ്പായി മൈനിങ് ആന്റ് ജിയോളജി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. മാര്‍ച്ച് 31 നു ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും അധിക/ അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയല്‍റ്റിയും പിഴയും പുതിയ ചട്ടഭേദഗതിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരം മാത്രമായിരിക്കുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
date
- Log in to post comments