Post Category
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
ജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ഇന്ന് (മാര്‍ച്ച് 17) യോഗം ചേര്‍ന്നു. 2024-25 വാര്‍ഷിക പദ്ധതിയില്‍ വിവിധ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഭേദഗതികള്‍ യോഗം അംഗീകരിച്ചു. 2021 -22, 2022-23 എന്നീ വര്‍ഷങ്ങളിലെ ഹെല്‍ത്ത് ഗ്രാന്റിന്റെ ഭേദഗതിക്കായി തളിക്കുളം, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഭേദഗതികളും യോഗം അംഗീകരിച്ചു. കൂടാതെ കുന്നംകുളം നഗരസഭ സമര്‍പ്പിച്ച 2025-26 വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനും ലേബര്‍ ബഡ്ജറ്റും യോഗം അംഗീകരിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ ആസൂത്രണ ഓഫീസര്‍ ടി.ആര്‍. മായ, സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments